കണ്ണൂർ: കണ്ണൂരിൽ സിനിമാ അസിസ്റ്റന്റ് ഡയറക്ടർ കഞ്ചാവുമായി പിടിയിൽ. പയ്യന്നൂർ സ്വദേശി നധീഷ് നാരായണനാണ് അറസ്റ്റിലായത്. 115 ഗ്രാം കഞ്ചാവുമായി കണ്ടങ്കാളി റെയിൽവേ ഗേറ്റ് പരിസരത്ത് വെച്ചാണ് പിടിയിലായത്.
രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചു. ഇതിനിടയിലാണ് നദീഷിന്റെ കയ്യിൽ നിന്ന് 115 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ ബൈക്കിൽ പോകുമ്പോൾ റെയിൽവേ ഗേറ്റിന് സമീപം തടഞ്ഞ് പരിശോധിക്കുകയായിരുന്നു.
ഇതിനു മുൻപ് തിരുവനതപുരം കരമനയിൽ 2.08 ഗ്രാം എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടർ ജസീമിനെ (35) പിടികൂടിയിരുന്നു. വിഴിഞ്ഞം ടൗൺഷിപ് കോളനിയിൽ താമസിക്കുകയായിരുന്നു യുവാവിനെ ഷാഡോ പൊലീസും കരമന പോലീസും ചേർന്നാണ് പിടികൂടിയത്.