കോഴിക്കോട്:വടകരയില്‍ ഷാഫി പറമ്പിലിന് വെല്ലുവിളിയായി കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി.നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹിമാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്.ഡിസിസി പ്രസിഡന്റിന്റെ തെറ്റായ നയങ്ങള്‍ ചോദ്യം ചെയ്തതിന് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് അബ്ദുള്‍ റഹിം പറയുന്നു.എന്നാല്‍ തിരഞ്ഞെടുപ്പടുത്ത ഘട്ടത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രാഹുല്‍ മാങ്കൂട്ടത്തിലും അടക്കമുള്ളവര്‍ റഹീമുമായി സംസാരിച്ചെങ്കിലും പ്രശ്നപരിഹാരമായില്ല.തുടര്‍ന്നാണ് ഇന്ന് പത്രിക നല്കാന് തീരുമാനിച്ചത്.തനിക്ക് മേഖലയില്‍ പിന്തുണയുണ്ടെന്നാണ് റഹീം അവകാശപ്പെടുന്നത്.
കേരള മോഡല്‍ വാട്ടര്‍ ബെല്‍ ആന്ധ്രയിലും
വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും വടകര മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഏകോപന ചുമതലയുമുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം രാത്രി വരെ ഫോണ്‍ വിളിച്ചിട്ടും കോള്‍ എടുത്തില്ലെന്നും റഹീം പറഞ്ഞു.ഒരാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമ്പോള്‍ അതിന്റെതായ കാരണമുണ്ടാവും.ഭരണഘടന പ്രകാരമാണ് പുറത്താക്കേണ്ടത്.’റഹീം പറഞ്ഞു.