അബുദബി:പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യയിലേക്കും സൗദിയിലേക്കും പുതിയ സര്‍വീസുകളുമായി ഇത്തിഹാദ്.ഇന്ത്യയിലേക്കും സൗദി അറേബ്യയിലേക്കുമാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.യുഎഇ വിമാന കമ്പനിയാണ് ഇത്തിഹാദ്.കേരളത്തില്‍ തിരുവനന്തപുരത്തേക്കുള്ള ഇത്തിഹാദിന്റെ സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 10 ആയി ഉയര്‍ത്തും.ജൂണ്‍ 15 മുതല്‍ നിരവധി സ്ഥലങ്ങളിലേക്ക് ഇത്തിഹാദ് സര്‍വീസ് ആരംഭിക്കുന്നുണ്ട്.ജയ്പൂരിന് പുറമേ തുര്‍ക്കിയുടെ ടൂറിസം തലസ്ഥാനമായി അറിയപ്പെടുന്ന അന്റാലിയ വിമാനത്താവളത്തിലേക്കും സര്‍വീസ് ആരംഭിക്കും.ജൂണ്‍ 15ന് ജയ്പൂരില്‍ വിമാനങ്ങള്‍ ലാന്റ് ചെയ്യും.
ജൂണ്‍ 24നാണ് സൗദി അറേബ്യയിലേക്ക് ഇത്തിഹാദ് സര്‍വീസ് ആരംഭിക്കുന്നത്. സൗദിയിലെ അല്‍ ഖസീമിലേക്കാണ് ഇത്തിഹാദ് സര്‍വീസ് നടത്തുക.ഇതോടെ ഇത്തിഹാദ് വിമാനങ്ങളിറങ്ങുന്ന സൗദിയിലെ നാലാമത്തെ നഗരമാവും അല്‍ ഖസീം.സൗദി അറേബ്യയിലെ ഏറ്റവും ആകര്‍ഷകമായ പ്രദേശങ്ങളിലൊന്നാണ് അല്‍ ഖസീം.അല്‍ ഖസിമിലെ പ്രിന്‍സ് നൈഫ് ബിന്‍ അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കാണ് ഇത്തിഹാദ് സര്‍വീസ് ആരംഭിക്കുന്നത്.
സിദ്ധാര്‍ത്ഥന്റെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന് വയനാട്ടിലേക്ക്
അബുദാബിയിലെ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ടായിരിക്കും സര്‍വീസ് നടത്തുന്നത്.കെയ്റോ,കറാച്ചി, കൊളംബോ എന്നിവിടങ്ങളില്‍ മൂന്ന് പുതിയ സര്‍വീസ് ആരംഭിക്കും. ഇതോടെ പ്രതിവാര ഫ്ളൈറ്റുകള്‍ കെയ്റോയിലേക്ക് ആകെ 24ഉം കറാച്ചിയിലേക്ക് 17ഉം കൊളംബോയിലേക്ക് 20ഉം ആയി ഉയരും. ഇത്തിഹാദിന്റെ പ്രതിവാര ഫ്ളൈറ്റുകളുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ധനയാണ് വരുന്നത്.