തൃശൂര്‍:പൂരത്തോടനുബന്ധിച്ച് തൃശൂര്‍ കോര്പ്പറേഷന് പരിധിയിലെ മദ്യനിരോധനം സംബന്ധിച്ച് പുതിയ ഉത്തരവിറങ്ങി.ജില്ലാ കലക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.ഏപ്രില്‍ 19 പുലര്‍ച്ചെ രണ്ട് മുതല്‍ 20ന് രാവിലെ 10 വരെയാണ് നിരോധനം. തൃശൂര്‍ കോര്പറേഷന് പരിധിയില്‍ ഉള്‍പ്പെട്ട എല്ലാ മദ്യവില്‍പ്പനശാലകളും കള്ള് ഷാപ്പ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, ബാര്‍ എന്നിവയും പൂര്‍ണമായും അടച്ചിടണമെന്നാണ് ഉത്തരവ്.
ബിജെപിയെ എതിര്‍ക്കുന്ന തന്നെ മുഴുവന്‍ സമയവും പിണറായി എതിര്‍ക്കുന്നു:രാഹുല്‍ ഗാന്ധി
നേരത്തെ തൃശൂര്‍ താലൂക്ക് പരിധിയില്‍ ഏര്‍പ്പെടുത്തിയ മദ്യനിരോധന ഉത്തരവാണ് തൃശൂര്‍ കോര്പറേഷന് പരിധിയില്‍ എന്നാക്കി ഭേദഗതി ചെയ്തത്.36 മണിക്കൂര്‍ എന്ന പരിധിയില്‍ ഇളവ് വരുത്തുകയും ചെയ്തു.വ്യാജമദ്യ നിര്‍മ്മാണത്തിനും വില്‍പ്പനയ്ക്കുമുള്ള സാധ്യത മുന്നില്‍ കണ്ട് ഇത് കര്‍ശനമായി തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും പൊലീസ്,എക്സൈസ് വകുപ്പ് അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.