റിയാദ്:സൗദിയില്‍ സ്ഥിരവും താത്കാലികവുമായ സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സ് ഫീസ് കുറച്ചു.ടിക്കറ്റ് നിരക്ക് കുറയ്ക്കാനും പൊതുജനങ്ങള്‍ക്ക് ആകര്‍ഷകമായ പ്രമോഷനുകള്‍ നല്‍കാനും സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാനുമാണിത്.ഫിലിം കമീഷന് ഡയറക്റ്റ് ബോര്‍ഡ് ആണ് ഇതു സംബന്ധിച്ച് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.രാജ്യത്ത് ധാരാളം സിനിമാശാലകള്‍ തുറക്കുന്നതിനും നിലവിലെ സ്ക്രീനുകളുടെ വിപുലീകരണത്തിനും സൗദി സിനിമകളുടെ വിശാലമായ പ്രദര്‍ശനത്തിനും ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
ദല്ലാള്‍ നന്ദകുമാറില്‍ നിന്ന് 10 ലക്ഷം രുപ വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രന്
അതേസമയം,സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സിംഗ് ഫീസ് വെട്ടിക്കുറയ്ക്കാനുള്ള ഫിലിം കമ്മീഷന് തീരുമാനത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ സിനിമാ ടിക്കറ്റ് നിരക്കുകള്‍ ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.സിനിമാ മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സ് ഫീസ് കുറക്കാനുള്ള തീരുമാനമെന്ന് ഫിലിം കമീഷന് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും സാംസ്കാരിക മന്ത്രിയുമായ അമീര്‍ ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്ഹാന് തന്റെ ‘എക്സ്’ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു.