നെയ്റോബി:കെനിയയിലുണ്ടായ കനത്തമഴയില്‍ 38 പേര് മരിച്ചു.കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ റോഡുകള്‍ അടച്ചു.നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായതായാണ് റിപ്പോര്‍ട്ട്.നിരവധി പേരെ കാണാതായി.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രധാന ഹൈവേകളില്‍ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.ഒരു ലക്ഷത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനായി സേനാ വിന്യാസം പൂര്‍ത്തിയായി
നെയ്റോബിയില്‍ കനത്ത മഴ തുടരുകയാണ്. ഒറ്റപ്പെട്ടുപോയ 18 പേരെ രക്ഷിച്ചതായി കെനിയ റെഡ് ക്രോസ് സൊസൈറ്റി വ്യക്തമാക്കി.രാജ്യവ്യാപകമായി ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഏകദേശം 60,000 ആളുകളെ വെള്ളപ്പൊക്കം ബാധിച്ചുവെന്നാണ് വിവരം.ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.മെയ് വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കെനിയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.