തിരുവനന്തപുരം:എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് ഇ പി ജയരാജന് തുടരുന്നതില്‍ എതിര്‍പ്പുമായി സി പി ഐ. ബി ജെ പി നേതാവ് പ്രകാശ് ജാവഡേക്കറുമായി ചര്‍ച്ചനടത്തിയെന്ന പേരില്‍ വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുന്ന ഇ പി മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് തുടരുന്നതില്‍ ധാര്മ്മികതയില്ലെന്ന ആരോപണമാണ് സി പി ഐ ഉന്നയിച്ചിരിക്കുന്നത്.തുറന്നു പറച്ചില് മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നാണ് സി പി ഐ ഉന്നയിക്കുന്ന പ്രധാന ആരോപണം.
ഇ പി-ജാവഡേക്കര്‍ കേവലം സി പി എമ്മിന്റെ അഭ്യന്തര പ്രശ്നം മാത്രമായി കണക്കാക്കാനാവില്ലെന്ന നിലപാടാണ് സി പി ഐ സ്വീകരിച്ചിരിക്കുന്നത്. മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നും അടിയന്തിരമായും ഇ പിയെ മാറ്റണമെന്നും പാര്‍ട്ടി കടുത്ത നടപടി സ്വീകരിക്കണമെന്നുമാണ് സി പി ഐ ആവശ്യമുന്നയിച്ചിരിക്കുന്നത്.ഇ പി വിഷയം നാളെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ചയ്ക്കെടുക്കാനിരിക്കെയാണ് സി പി ഐയുടെ നീക്കം.തെരഞ്ഞെടുപ്പ് ദിവസം വിഷയത്തില്‍ ജയരാജന് നടത്തിയ വെളിപ്പെടുത്തലും, മുഖ്യമന്ത്രി പരസ്യമായി ജയരാജനെ ശാസിച്ചതും എല്‍ ഡി എഫിന് തിരിച്ചടിയുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സി പി ഐ.