എസ്എല്‍സി പ്രഖ്യാപനത്തിന് പിന്നാലെ പ്ലസ് വണ്‍ ക്ലാസ്സുകള്‍ മെയ് 16 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന് കുട്ടി പറഞ്ഞു.മെയ് 16 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം.മെയ് 29ന് ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന് പ്രസിദ്ധീകരിക്കും. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 24ന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും.ഏകജാലക സംവിധാനം വഴിയായിരിക്കും പ്ലസ് വണ്‍ പ്രവേശനം.https://hscap.kerala.gov.in/ എന്ന വെബ്സൈറ്റ് വഴിയായിരിക്കും മെയ് 16 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനാകുക.
ആവേശത്തിന് തിയറ്ററില്‍ തിരിച്ചടി
ഇത്തവണ പ്ലസ്ടുവിന് ആകെ 4,33,23 സീറ്റുകളാണുള്ളതെന്ന് മന്ത്രി ശിവന് കുട്ടി പറഞ്ഞു.4,33,231 സീറ്റുകളാണ് ആകെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ളത്. വിഎച്ച്സിയില്‍ ആകെ 33,030 സീറ്റുകളും പോളിടെക്നിക്കില്‍ 9990 സീറ്റുകളുമാണുള്ളത്. ബാച്ച് വര്‍ധനവിലൂടെ ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തിന് ആകെ 73,724 സീറ്റുകളുടെ വര്‍ധനവുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.