തിരുവനന്തപുരം:ജോണ്‍ മുണ്ടക്കയവുമായി സോളാര്‍ കേസുമായി ബന്ധപ്പെട്ട സമരം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി.കൈരളി ടിവിയില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറിയാന് ഫിലിപ്പിന്റെ ഫോണിലേയ്ക്ക് തിരുവഞ്ചൂര്‍ വിളിക്കുകയും തനിക്ക് ഫോണ്‍ കൈമാറുകയുമായിരുന്നു എന്നാണ് ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തുന്നത്.സോളാര്‍ സമരവുമായി ബന്ധപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് താനുമായി ബന്ധപ്പെടുകയായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തി.
കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിയാന്‍ എഐ ക്യാമറ
എല്‍ഡിഎഫിന്റെ സോളാര്‍ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയല്‍ സമരം തീര്‍ത്തത് ഒരു ഫോണ്‍കോള്‍ വഴിയെന്ന് നേരത്തെ മലയാള മനോരമ തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തിയിരുന്നു. സമരം തീര്‍ക്കാന്‍ ഇടപെട്ടത് രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസാണെന്നായിരുന്നു വെളിപ്പെടുത്തല്‍. നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജോണ്‍ ബ്രിട്ടാസിന്റെ ഇടപെടലെന്നും ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തിയിരുന്നു. ജോണ്‍ ബ്രിട്ടാസ് വിളിച്ച് ഉമ്മന്‍ ചാണ്ടിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് ജോണ്‍ മുണ്ടക്കയം വെളിപ്പെടുത്തിയിരിക്കുന്നത്.മലയാളം വാരികയില്‍ പ്രസിദ്ധീകരിക്കുന്ന സോളാര്‍ സത്യത്തെ മറച്ച സൂര്യഗ്രഹണം എന്ന ലേഖന പരമ്പരയുടെ മൂന്നാം ഭാഗത്താണ് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍.