സംസ്ഥാനത്തെ കെഎസ്ഇബി ഉപയോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75% നിരക്കിൽ പലിശ ലഭിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. എല്ലാ ഉപയോക്താക്കളുടെയും മെയ്, ജൂൺ, ജൂലൈ മാസങ്ങളിലെ ബില്ലിൽ കുറവ് ചെയ്താണ് പലിശത്തുക നൽകുകയെന്ന് മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.
‘600 രൂപയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയെങ്കിൽ പലിശയായി 41 രൂപ കിട്ടും. ഈ കണക്കാക്കുന്ന തുക ജൂൺ, ജൂലായ് മാസത്തിലെ വൈദ്യുതി ബില്ലിൽ അഡ്ജസ്റ്റ്മെന്റായി കാണിച്ച് കുറക്കും. ബാക്കി തുകയേ അടയ്ക്കാനുള്ള തുകയായി ബില്ലിൽ കാണിക്കുകയുള്ളൂ’- മന്ത്രി പോസ്റ്റിൽ വ്യക്തമാക്കി.