മോദി മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളി ജോര്‍ജ് കുര്യന്.ദേശീയ ന്യൂനപക്ഷ കമ്മീഷന് മുന്‍ വൈസ് ചെയര്‍മാനും ബിജെപി സംസ്ഥാന ജന.സെക്രട്ടറിയുമാണ് ജോര്‍ജ് കുര്യന്.തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം.യുവമോർച്ച മുതൽ ബിജെപിയിൽ പ്രവർത്തിച്ച് വരികയായിരുന്ന അദ്ദേഹം ചാനൽ ചർച്ചകളിലൂടെയും മലയാളികൾക്ക് സുപരിചിതനാണ്.
കൈസ്ത്രവ വോട്ടുകള്‍ സുരേഷ് ഗോപിയുടെ വിജയത്തിന് കാരണമായ സാഹചര്യത്തിലാണ് മന്ത്രിസ്ഥാനം നല്കി ജോര്‍ജ് കുര്യനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതെന്ന ചര്‍ച്ചയും നടക്കുന്നുണ്ട്.ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോർജിന് തുണയായത്. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. പുതുപ്പളളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. ഹിന്ദി ഭാഷാ സംസാരിക്കാനുളള കഴിവും മന്ത്രിസ്ഥാനത്തിലേയ്ക്ക് ഉയരാന്‍ ജോര്‍ജ് കുര്യന് സഹായകമായി.