തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണം 85 ശതമാനം പൂര്‍ത്തിയായതായി അറിയിച്ച് വിഎന്‍ വാസവന്.നിയമസഭയില്‍ ചോദ്യോത്തരവേളയിലായിരുന്നു മറുപടി നല്‍കിയത്.ജൂണ്‍ അവസാനം ട്രയല്‍ നടത്താനാകുമെന്നും ഡ്രജിങ്ങ് 98%, പുലിമുട്ട് 81% ബെര്‍ത്ത് 92%, യാര്‍ഡ് 74% പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.തുറമുഖ വകുപ്പും ഫിഷിംഗ് വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളുമായി മൂന്ന് റൗണ്ട് ചര്‍ച്ച നടന്നു. അവസാനവട്ട തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ചര്‍ച്ച നടക്കുമെന്നും മന്ത്രി അറിയിച്ചു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കമ്പനിക്ക് പണം അനുവദിക്കാന്‍ ഹഡ്കോ മുന്നോട്ട് വച്ച നിബന്ധനകള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. വിസില്‍ എടുക്കുന്ന വായ്പക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാനാണ് തീരുമാനം. ട്രയല്‍ റണ്‍ തുടങ്ങാനിരിക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിന് തീരുമാനം ആശ്വാസം പകരുമെങ്കിലും സര്‍ക്കാരിന്റെ കടമെടുപ്പ് പരിധിയില്‍ വിസിലെടുക്കുന്ന വായ്പ തുകയും പ്രതിഫലിക്കും.