കണ്ണൂര്‍:മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ കല്ല്യാശ്ശേരിയിലെ വസതിലെത്തി പത്നി ശാരദ ടീച്ചറെ സന്ദര്‍ശിച്ച് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി.സുരേഷ് ഗോപിയും കുടുംബവുമായി വര്‍ഷങ്ങളായുളള ബന്ധമാണെന്ന് ശാരദ ടീച്ചര്‍ പറഞ്ഞു.തന്നെ കൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യമേ പുരപ്പുറം തൂക്കാന്‍ പറ്റുമോ. നിലവില്‍ പ്ലാനുകള്‍ ഒന്നുമില്ലെന്നും വകുപ്പ് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.സാങ്കേതികമായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആദ്യം പഠിക്കും.ചെയ്യാന്‍ സാധിക്കുന്നത് പിന്നീട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി ആവാനില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ പറഞ്ഞിട്ടുണ്ട്.എംപിയുടെ പ്രവര്‍ത്തനത്തിനും സിനിമയ്ക്കുമാണ് മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.