ഫ്ലോറിഡ:ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ഇന്ന് കാനഡയെ നേരിടും.ഫ്ലോറിഡയില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ്
ഗ്രൂപ്പ് മത്സരം.ട്വന്റി 20യില്‍ ആദ്യമായാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്.സൂപ്പര്‍ എട്ടില്‍ ഇടം ഉറപ്പിച്ച ഇന്ത്യ കുല്‍ദീപ് യാദവ്, സഞ്ജു സാംസണ് എന്നിവര്‍ക്ക് അവസരം നല്‍കുമോയെന്നതിലാണ് ആകാംക്ഷ.അതേസമയം മഴ കാരണം മത്സരം ഇന്നും മുടങ്ങാന്‍ സാധ്യതയുണ്ട്. ഗ്രൂപ്പ് എയില്‍ ആറ് പോയിന്റുമായി ഇന്ത്യ നേരത്തെ സൂപ്പര്‍ എട്ടിലെത്തിയിരുന്നു.ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും നീലപ്പട ജയിച്ചു.
ഫ്ലോറിഡയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയും മിന്നല്‍ പ്രളയവുമാണ്. ഇതോടെ ഇന്നത്തെ ഇന്ത്യ-കാനഡ മത്സരം നടക്കുമോ എന്ന് യാതൊരു ഉറപ്പുമില്ല.ഇന്നലത്തെ നെറ്റ് നെഷന്‍ ഇന്ത്യന്‍ ടീം ഉപേക്ഷിച്ചിരുന്നു.ഇന്ത്യയോട് മത്സരപരിചയത്തിനുള്ള അവസരം കാനഡയ്ക്ക് നഷ്ടപ്പെട്ടാല്‍ അത് അവര്‍ക്ക് നിരാശയാകും സമ്മാനിക്കുക.