കൊച്ചി: ടൈഡ് വാട്ടര്‍ ഓയില്‍ കമ്പനി (ഇന്ത്യ) ലിമിറ്റഡിന്റെ പ്രമുഖ ലൂബ്രിക്കന്റ് ബ്രാന്‍ഡായ വീഡോളിന്റെ ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി. ഇന്ത്യയിലുടനീളം വീഡോളിന്റെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
2024 മാര്‍ച്ച് 31 വരെ 1931 കോടി രൂപയുടെ ഏകീകൃത വരുമാനം നേടിയ വീഡോള്‍ ആഫ്റ്റര്‍ മാര്‍ക്കറ്റ്- റീട്ടെയില്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ (ബി2ബി) വിഭാഗങ്ങള്‍ക്കായി വലിയൊരു ശ്രേണിയാണ് ഒരുക്കിയിട്ടുള്ളത്. 70ലധികം രാജ്യങ്ങളിലാണ് വീഡോളിന്റെ സാന്നിധ്യമുള്ളത്.
മികച്ച നേതൃത്വപാടവവും ധീരതയുമുള്ള സൗരവ് ഗാംഗുലി ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി എത്തുന്നതില്‍ വളരെയധികം സന്തോഷിക്കുന്നതായി ടൈഡ് വാട്ടര്‍ ഓയില്‍ കമ്പനി (ഇന്ത്യ) ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അരിജിത് ബസു പറഞ്ഞു. മികവ്, പുതുമ, വിശ്വാസ്യത തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നതാണ് വീഡോളുമായുള്ള സഹകരണമെന്നും ഞങ്ങളിലെ ഏറ്റവും മികച്ചതിനെ നല്‍കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും സൗരവ് ഗാംഗുലി പറഞ്ഞു.
ഇരുചക്ര വാഹനങ്ങളിലെ ‘ടേക്ക് ഓഫും’ കാര്‍ഷിക വാഹനങ്ങളിലെ ‘പ്രൈമയും’ അടക്കം സമഗ്രമായ ഉല്‍പ്പന്ന വൈവിധ്യമുള്ള വീഡോള്‍ വാഹന ലോകത്തെ ശക്തമായ സാന്നിധ്യമാണ്.