പ്രയാഗ്രാജ്:മതസംഘടനകള്‍ നടത്തുന്ന മതപരിവര്‍ത്തനം ഉടന്‍ തടഞ്ഞില്ലെങ്കില്‍ രാജ്യത്തെ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറുമെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം.ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.രാംകാലി പ്രജാപതി എന്നയാളാണ് പരാതി നല്‍കിയത്.
മതപരിവര്‍ത്തനം തടഞ്ഞില്ലെങ്കില്‍ ഭാവിയില്‍ ഭൂരിപക്ഷ വിഭാഗം ന്യൂനപക്ഷമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.ഭരണഘടനയുടെ 25ാം അനുച്ഛേദം മതപ്രചാരണത്തിന് സ്വാതന്ത്രം നല്‍കുന്നുണ്ടെങ്കിലും മതപരിവര്‍ത്തനത്തിന് നല്‍കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഉത്തര്‍പ്രദേശില്‍ വ്യാപകമായി മതപരിവര്‍ത്തനം നടക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.