ഒരു വ്യക്തിക്ക് പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍, അത് ആജീവനാന്തം സാധുതയുള്ളതാണ്. അത് പുതുക്കേണ്ട ആവശ്യമില്ല. ഒരു പാന്‍ കാര്‍ഡ് റദ്ദാക്കാന്‍ കഴിയുന്ന ഒരേയൊരു സാഹചര്യം കാര്‍ഡ് ഉടമയുടെ മരണം മാത്രമാണ്. ഒരിക്കല്‍ ഇഷ്യൂ ചെയ്താല്‍, നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ആ പാന്‍ കാര്‍ഡ് മതി.
പാന്‍ കാര്‍ഡുകള്‍ കലഹരണപ്പെടുന്നതിനെ കുറിച്ചുള്ള ആശയ കുഴപ്പങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്നുണ്ട്. പലപ്പോഴും ആളുകളെ കബളിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്. കോളുകളിലൂടെയോ സന്ദേശങ്ങളിലൂടെയോ നിങ്ങളുടെ പാന്‍ കാര്‍ഡ് പുതുക്കുന്നതിന് ആവശ്യപ്പെട്ടേക്കാം.അതിനാല്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ കൈമാറാതെ ഇരിക്കുക. കാരണം, ഒരു പാന്‍ കാര്‍ഡില്‍ 10 അക്ക ആല്‍ഫാന്യൂമെറിക് നമ്പര്‍ അടങ്ങിയിരിക്കുന്നു.
കാര്‍ഡ് ഉടമയുടെ ഒപ്പ്, ഫോട്ടോ, വിലാസം എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ത്തന്നെ കാര്‍ഡിലെ വിവരങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്താനുള്ള സാധ്യതയും വര്‍ധിക്കുന്നു.ആദായ നികുതി നിയമം 1961 ലെ സെക്ഷന്‍ 139 എ പ്രകാരം ഒരാള്‍ക്ക് ഒരു പാന്‍ കാര്‍ഡ് മാത്രമേ കൈവശം വയ്ക്കാന്‍ അനുവാദമുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.