തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന അവസ്ഥയാണ് തമിഴ് സിനിമ നിലവില്‍ കടന്നു പോകുന്നത്.2024 നിലവില്‍ അത്ര മികച്ച വര്‍ഷമല്ല തമിഴകത്തിന്.അന്യഭാഷയില്‍ നിന്ന് എത്തുന്ന വന്‍ ചിത്രങ്ങളാണ് തമിഴിലും പണംവാരുന്നത്.ഇന്ത്യന്‍ 2വും പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാതിരിക്കുമ്പോള്‍ തമിഴകത്തിന് പുതു ജീവനാകാന്‍ രായനെത്തുകയാണ്.

ജൂലൈ 26നാണ് ധനുഷ് നായകനായ ചിത്രം രായന്റെ പ്രദര്‍ശനത്തിന് എത്തുകയെന്ന് പ്രഖ്യാപിച്ചിരുന്നു. ധനുഷ് നായകനായി വേഷമിടുന്ന പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്ന പുതിയൊരു പോസ്റ്ററും ചിത്രത്തിന്റേതായി പുറത്തുവിട്ടിട്ടുണ്ട്.കേരളത്തില്‍ രായന് ഗോകുലം മൂവീസ് തിയറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

മലയാളത്തില്‍ നിന്ന് അപര്ണയ്ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനന്, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷന്, വരലക്ഷ്മി ശരത്കുമാര്, ദുഷ്റ വിജയന്.എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്വരാഘവന് എന്നിവരാണ്.ഛായാഗ്രാഹണം ഓം പ്രകാശാണ് നിര്‍വഹിക്കുന്നത്.സംഗീതം എ ആര് റഹ്മാനാണ്.സണ്‍ പിക്ചേഴാണ് നിര്‍മാണം.