കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലേയ്ക്ക്. പുലര്‍ച്ചെ അഞ്ചരയ്ക്ക് തെരച്ചില്‍ നടപടികള്‍ ആരംഭിക്കും. റഡാര്‍ ഉപയോഗിച്ചായിരിക്കും തെരച്ചില്‍ നടത്തുക. ബെംഗളുരുവില്‍ നിന്ന് റഡാര്‍ ഡിവൈസ് എത്തിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന റഡാര്‍ ആണ് അപകടം നടന്ന സ്ഥലത്തേക്ക് കൊണ്ടുവരിക.
വെള്ളിയാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനം നടത്താന്‍ വലിയ ലൈറ്റുകള്‍ അടക്കം കൊണ്ടുവന്ന് പ്രദേശത്ത് സജ്ജമാക്കിയിരുന്നു. കനത്ത മഴയെ അവഗണിച്ചും തെരച്ചില്‍ അല്പസമയം കൂടി തുടരുകയും ചെയ്തു. എന്നാല്‍ മേഖലയില്‍ മഴ അതിശക്തമായ മഴ പെയ്യുന്നതിനാല്‍ കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അതുകൊണ്ടു തന്നെ തെരച്ചില്‍ നിര്‍ത്തി വെയ്ക്കുകയാണെന്നും കളക്ടര്‍ അറിയിക്കുകയായിരുന്നു.
ഇന്നലെ 10.28 വരെ അര്‍ജുന്റെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയിരുന്നു. ജീവന് നിലനിര്‍ത്താനുള്ള ഭക്ഷണവും വെള്ളവും വാഹനത്തില്‍ ഉണ്ടാവും. അര്ജുന് അത് കരുതിവെക്കാറുണ്ട്. പ്രദേശത്ത് സൈന്യത്തെ എത്തിച്ചോ നമ്മുടെ നാട്ടിലെ പ്രാവീണ്യമുള്ളവരെ എത്തിച്ചോ തിരച്ചില്‍ നടത്തണമെന്നാണ് ആവശ്യമെന്നും ജിതിന് പറഞ്ഞു.