തൃശ്ശൂര്‍:ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ ഇഡി കേസില്‍ പ്രതി കെ.ഡി. പ്രതാപന് ജാമ്യമില്ല.കൊച്ചിയിലെ പിഎംഎല്‍എ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യാപേക്ഷ തളളിയത്. പ്രതിക്കെതിരായ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുവെന്നാണ് കോടതി വിലയിരുത്തിയത്.തൃശൂരിലെ കൂടാതെ ഝാര്‍ഖണ്ഡ് കേന്ദ്രീകരിച്ചും പ്രതാപന് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന വിവരങ്ങളിലാണ് ഇഡി അന്വേഷണം തുടരുകയാണ്.കഴിഞ്ഞ ജൂലൈ നാലിനാണ് ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി കെ.ഡി പ്രതാപന് അറസ്റ്റിലാകുന്നത്.
പ്രതി കുറ്റക്കാരനല്ലെന്ന് തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.ഇതോടെ എറണാകുളം ജില്ലാ ജയിലില്‍ പ്രതിയുടെ റിമാന്‍ഡ് കാലാവധി നീളും.പ്രതാപനെതിരെ കൂടുതല്‍ പരാതികള്‍ പുറത്ത് വരുന്നതിനിടെയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ ഇ ഡി അന്വേഷണത്തിനിടയിലും ഝാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് മറ്റൊരു നിക്ഷേപ തട്ടിപ്പ് പ്രതാപന് നടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍.