വയനാട് ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങാകാൻ കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം. എല്ലാം നഷ്ടപ്പെട്ടവരുടെ കൂട്ടത്തിലുള്ള സഹപ്രവർത്തകർക്ക് സഹായഹസ്തവുമായാണ് കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം എത്തുന്നത്.
കൽപറ്റ പൊലീസ് സ്റ്റേഷനിലെ അനസ്, മേപ്പാടി പൊലീസ് സ്റ്റേഷനിലെ ബിൻസിയ നസ്റിൻ, കോഴിക്കോട് സിറ്റിയിലെ ശിഹാബുദ്ദീൻ എന്നിവരുടെ വീടും സ്ഥലവുമാണ് ഉരുൾ പൊട്ടലിൽ നഷ്ടപ്പെട്ടത്. മൂന്നുപേർക്കും പുതിയ വീട് വെക്കുന്നതിന് വയനാട് ജില്ലയിൽ അഞ്ച് സെന്റ് സ്ഥലം വീതം വാങ്ങി നൽകാനാണ് സംഘം തീരുമാനിച്ചത്.