ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചിലിന് ഈശ്വര്‍ മാല്‍പെയും സംഘവും.ജില്ലാഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് ഈശ്വര്‍ മാല്‍പെ തിരച്ചിലിനിറങ്ങുന്നത്.നിലവില്‍ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് 2 നോട്സാണ്.തിരച്ചിലിന് അനുകൂലമായ സാഹചര്യമാണെന്നാണ് മാല്‍പെ പ്രതികരിച്ചത്.
നേവിക്ക് പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം ഇതുവരെ അനുമതി നല്‍കിയില്ലെന്നാണ് പുറത്ത് വരുന്നത്. അതേസമയം, എന്തുകൊണ്ടാണ് അനുമതി ലഭിക്കാത്തത് എന്നതിനെ കുറിച്ച് ഇതുവരേയും ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല.കാര്‍വാറില്‍ നിന്നാണ് നേവി സംഘം എത്തേണ്ടിയിരുന്നത്. തെരച്ചിലിനായി വേണ്ട സജ്ജീകരണങ്ങളുമായി കാര്‍വാറിലുണ്ടെന്നാണ് നേവി അനൗദ്യോഗികമായി അറിയിക്കുന്നത്. ഇവര്‍ക്ക് അനുമതി ലഭിച്ചില്ലെന്നാണ് വിവരം.