തിരുവനന്തപുരം:ലൈംഗിക പീഡനത്തിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച ഗംഗേശാനന്ദക്കെതിരെ ബലാത്സംഗത്തിന് കുറ്റപത്രം നല്കി. പേട്ടയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു പീഡനം നടന്നതെന്ന് കുറ്റപത്രത്തിലുണ്ട്. സംഭവം നടന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയത്. ഗംഗേശാനന്ദയെ ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് പെണ്‍കുട്ടിക്കും മുന്‍ സുഹൃത്തിനുമെതിരെ മറ്റൊരു കുറ്റപത്രവും ക്രൈംബ്രാഞ്ച് വൈകാതെ നല്‍കും.
പേട്ട പൊലിസ് സ്റ്റേഷന് പരിധിയില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ കുടുംബം ഗംഗേശാനന്ദയുടെ പൂജാവിധികളില്‍ വിശ്വസിച്ചിരുന്നു. വീട്ടില്‍ സര്‍വ്വ സാതന്ത്രവുമുണ്ടായിരുന്ന ഗംഗേശാനന്ദ വീട്ടിനുള്ളില്‍ വച്ച് പല പ്രാവശ്യം പീഡിപ്പിച്ചുവെന്നാണ് കേസ്.ഗംഗേശാനന്ദക്കെതിരെ ബലാംസംഗത്തിന് പൊലീസ് കേസെടുത്തു.ഇതിന് പിന്നാലെയാണ് കേസിന്റെ ഗതിമാറ്റുന്ന കാര്യങ്ങള്‍ നടന്നത്.പീഡിപ്പിച്ചിട്ടില്ലെന്നും തന്നെ കൊല്ലാന്‍ ശ്രമിച്ചതിന് പിന്നില്‍ മുന്‍ അനുയായിയിരുന്ന അയ്യപ്പദാസിന്റെയും, പെണ്‍കുട്ടിയുടെയും ഗൂഢാലോചനയാണെന്നും ചൂണ്ടികാട്ടി ഗംഗേശാനന്ദയും ഡിജിപിക്ക് പരാതി നല്കി. ഈ പരാതി അന്വേഷിച്ച ക്രൈംബ്രാഞ്ച് പെണ്‍കുട്ടിക്കും സുഹൃത്തായ അയ്യപ്പാദസിനുമെതിരെ മറ്റൊരു കേസെടുത്തു.
രണ്ട് കേസും നിലനില്‍ക്കുമെന്നും രണ്ട് കുറ്റപത്രങ്ങളും വെവ്വേറെ സമര്‍പ്പിക്കാന്‍ അഡ്വേക്കേറ്റ് ജനറല്‍ നിയമോപദേശം നല്കി. പെണ്‍കുട്ടി മജസ്ട്രേറ്റിന് മുന്നിലും പൊലീസിനും ആദ്യം നല്കിയ മൊഴി അനുസരിച്ച് ബലാത്സംഗത്തിന് കുറ്റപത്രം നല്‍കാനായിരുന്നു നിയമോപദേശം. പരാതിക്കാരിക്കുള്ള നിലപാട് കോടതിയില്‍ അറിയിക്കട്ടേയെന്നായിരുന്നു നിയമോപദേശം. ഇതേ തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് പീഡന കേസും, ജനനേന്ദ്രിയം മുറിച്ച കേസും അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്.