സ്ത്രീകള്‍ സുരക്ഷിതരാണോ…? കാലാകാലങ്ങളായി കേള്‍ക്കുന്ന ചോദ്യമാണിത്, എന്നിട്ട് ഇതിന് ശരിയായ ഒരു ഉത്തരം ലഭിച്ചിട്ടുണ്ടോ ? അതും അപൂര്‍ണം…രാജ്യത്താകമാനമുള്ള സ്ത്രീകളാണ് പീഡനത്തിന്റെ പലമുഖങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത്. നിര്ഭയക്കേസൊന്നും ഒരിക്കലും മനസ്സില്‍നിന്ന് മായില്ല. കൊല്‍ക്കത്തയില്‍ ആര്‍ജി കര് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 31 കാരിയായ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.
സംഭവത്തിന് പിന്നാലെ അവര്‍ക്ക് ലഭിച്ച ഉത്തരവ്, രാത്രിയില്‍ തനിച്ച് സഞ്ചരിക്കുന്നത് ഒഴിവാക്കണം എന്നതാണ്. എത്രനാള്‍ തനിച്ച് സഞ്ചരിക്കാതിരിക്കണം ? എത്രദൂരം തനിച്ച് പോകാതിരിക്കണം ?സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിന് എത്രകാലമായി ഘോര ഘോര പ്രസംഗങ്ങള്‍ നടക്കുന്നു…?
എല്ലാ നിയമനടപടികളും തുടരുമ്പോഴും കരുതലുകള്ക്കവസാനം ഇത്തരം അക്രമങ്ങള്‍ ഇനിയും തുടരും എന്ന ഓര്‍മ്മപ്പെടുത്തലും, എല്ലാം രാഷ്ട്രീയ നേട്ടങ്ങള്‍ക്കും, കോട്ടങ്ങളിലും മാത്രമാണ് ഇതൊക്കെയും സംഭവിക്കുന്നത്. ചില സംഭവങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ അത് വ്യക്തമാകും.
ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ; മെഡിക്കൽ കോളേജിൽ വൻ സംഘർഷം
1952ലെ തെരഞ്ഞെടുപ്പിനുശേഷം ചുവപ്പ്കൊടികള്മാത്രം പാറിയ വംഗനാട്. മമതാ ബാനര്‍ജി ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കുന്നത് വരെ ആ ചരിത്രം മാറ്റിക്കുറിക്കാന്‍ ത്രിണമൂല്‍ കോണ്‍ഗ്രസിനോ ഭാരതീയ ജനതാ പാര്‍ട്ടിക്കോ സാധിച്ചിരുന്നില്ല. ആ കാറ്റിന് കൂടുതല്‍ ആര്ജ്ജവമായത്
കൊല്‍ക്കത്തയില്‍ 26 ദിവസം നീണ്ട ചരിത്രപരമായ നിരാഹാര സമരം, ഹൂഗ്ലി ജില്ലയിലെ സിംഗൂരിലെ കര്‍ഷകരുടെ സമരം മമത ബാനര്‍ജി ഏറ്റെടുത്തതായിരുന്നു.
2007 മാര്‍ച്ച് 14 ന്, പശ്ചിമ ബംഗാളിലെ പുര്‍ബ മേദിനിപൂര്‍ ജില്ലയിലെ മത്സ്യബന്ധന ഗ്രാമമായ നന്ദിഗ്രാമില്‍ പൊലീസ് വെടിവെപ്പുണ്ടായി, അതില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടു, കെമിക്കല്‍ ഹബ് സ്ഥാപിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കെതിരെയാണ് ഗ്രാമവാസികള്‍ പ്രതിഷേധിച്ചത്.
പ്രതിഷേധത്തിന് മമത ബാാനര്ജി മുന്നിട്ടിറങ്ങുമ്പോള്‍, തപസി മാലിക് എന്ന പെണ്‍കുട്ടിയുടെ പേരാണ് ജനങ്ങള്‍ മുഴങ്ങി കേട്ടത്. കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ ശരീരം, തീയിലേക്കെറിയപ്പെടുന്നതിന് മുന്‍പ് അവള് ക്രൂരമായി പീഡനത്തിന് ഇരയാക്കപ്പെട്ടിരുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിൽ രാഹുലിനെ പിൻസീറ്റിൽ ഇരുത്തിയതിൽ വിവാദം
അവള്‍ക്ക് വേണ്ടിയുള്ള നീതിക്കും, ഗ്രാമത്തിലുള്ളവരുടെ രക്ഷക്കും വേണ്ടി മമതാ ബാനര്‍ജി മുന്നിട്ടിറങ്ങിയപ്പോള്‍ ഇടത്കോട്ട അവിടെ തകര്‍ന്നടിഞ്ഞു. ഒന്നര വര്‍ഷത്തിലേറെ നീണ്ടുനിന്ന അക്രമാസക്തമായ പ്രക്ഷോഭത്തിനായിരുന്നു അന്നത്തെ കൊലപാതകങ്ങള്‍ തുടക്കമിടുകയും അതിന്റെ അവസാനം, സംസ്ഥാനത്തെ ഇടതുമുന്നണിയുടെ ഭരണം അവസാനിക്കുകയും ചെയ്തത്. നന്ദിഗ്രാമിലെ ആ പൊലീസ് വെടിവെപ്പ് രാഷ്ട്രീയ ചലനാത്മകതയെ നാടകീയമായിട്ട് തന്നെയായിരുന്നു അവിടം മാറ്റിമറിച്ചത്.
ഇപ്പോള്‍ വീണ്ടും ഡോക്ടറുടെ കോലപാതകം, ഒരു സ്ത്രീ മുഖ്യമന്ത്രിയായിരിക്കുന്നിടത്ത് ഒരു സ്ത്രീക്കെതിരെ നടന്ന അക്രമം, മമത ബാനര്‍ജിക്ക് അന്നുണ്ടായിരുന്ന ആവേശം ഇന്നില്ല, കേസിന്റെ ആദ്യം മുതല്‍ വേണം വേണ്ട വെച്ചുള്ള ഇടപെടലും അന്വേഷണങ്ങളും മാത്രമായിരുന്നു നടന്നിരുന്നത്.
വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ ആര്‍ജി കര് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയാണ് ഡോക്ടറുടെ കൊലപാതകം നടന്നിരിക്കുന്നത്. ചെസ്റ്റ് മെഡിസിന് വിഭാഗത്തിലെ രണ്ടാം വര്‍ഷ പിജി ഡോക്ടറാണ് കൊല്ലപ്പെട്ടത്.
https://youtu.be/sZFBf7kwhS4?si=hBONDpq0kzUaohS-
കൊല്ലപ്പെട്ടത് അതി ക്രൂരമായിട്ടും, സ്വകാര്യഭാഗങ്ങളില്‍ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായിരുന്നു. വയറ്റിലും കഴുത്തിലും മര്‍ദനം, അതുപോലെ കണ്ണട പൊട്ടി രണ്ട് കണ്ണുകളിലും ഗ്ലാസ് തറച്ചു കയറി, മരണം സംഭവച്ചത് പുലര്‍ച്ചെ മൂന്നിനും അഞ്ച് മണിക്കും ഇടയിലെന്നതുമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
ഡോക്ടര്‍മാരുടെ പ്രതിഷേധം ദിനംപ്രതി ശക്തമാകുന്നതിനിടെ ഇന്നലെ പുറത്തുനിന്നെത്തിയ ഒരു സംഘം മെഡിക്കല്‍ കോളേജും, പരിസരത്തുണ്ടായിരുന്ന വാഹനങ്ങളും അടിച്ചു തകര്‍ത്തിരിക്കുകയാണ്. പൊലീസിന് നേരെയും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് നേരെയും ആക്രമണം നടന്നു. കേസ് സിബിഐ അനേഷിച്ചുകൊണ്ടിക്കുമ്പോഴും പ്രശ്നങ്ങള്‍ വീണ്ടും ഗുരുതരമായികൊണ്ടിരിക്കുകയാണ്.
കേസിന്റെ ഗതി കൊല്‍ക്കത്തയെ വലിയ ജനകീയ പ്രക്ഷോപങ്ങളിലേയ്ക്കാണ് നയിക്കുന്നത്. കേസില്‍ തുടക്കം മുതലുള്ള മമതയുടെ നിരുത്തരവാദിത്വവും മോദിയുടെ ഇപ്പോഴുള്ള കാര്യമായ ഇടപെടലും തന്ത്രപരമായ ഒരു കരുനീക്കത്തെ തന്നെയാണ് എടുത്തുകാണിക്കുന്നത്.
അന്ന ഇടതിനെ തകര്‍ത്ത് മമത കോട്ട പിടിച്ചടക്കിയ അതേ നയം മറ്റൊരു തലത്തില്‍, സ്ത്രീസുരക്ഷ ഊന്നിപിടിച്ച് മോദി മുന്നേറ്റം സൃഷ്ടിക്കുകയാണ്. ഈ മുന്നേറ്റം ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ആധിപത്യത്തെ തകര്‍ക്കാന്‍ വലിയൊരു കാരണമായേക്കാം.