തിരുവനന്തപുരം:സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ കനത്തമഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പുളളത്.ശക്തമായ മഴക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന കാറ്റുമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.തൃശ്ശൂര്‍,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.