മാസപ്പടി കേസില്‍ സിഎംആര്‍എല്ലിനെതിരെ അന്വേഷണം തുടരാമെന്ന് ഡല്‍ഹി ഹൈക്കോടതി.എസ്എഫ്ഐഒയ്ക്ക് ആണ് കോടതി അനുമതി നല്‍കിയത്.അറസ്റ്റ് പോലെയുളള നടപടികളിലേയ്ക്ക് കടക്കരുതെന്നും കോടതി നിര്‍ദേശിച്ചു.സിഎംആര്‍എലിന്റെ ഹര്‍ജി കോടതി അടുത്ത വെളളിയാഴ്ച വീണ്ടും പരിഗണിക്കും.
ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ അനുവദിക്കരുതെന്ന സിഎംആര്‍എല്‍ ആവശ്യത്തിന്മേല് കോടതി അന്വേഷണ എജന്ഡസിയുടെ നിലപാട് തേടി.സിഎംആര്‍എല്ലിന്റെ മൂന്ന് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് എസ്എഫ്ഐഒ നല്കിയ സമന്‍സ് സേറ്റ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.ഈ മാസം 28നും 29നും ചെന്നൈയിലെ ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം.