തിരുവനന്തപുരം:കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് എം.പി.യുടെ മകന് സൗരവ് സുധാകരനും ഡോക്ടര്‍ ശ്രേയയും തമ്മിലുള്ള വിവാഹം പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്നു.രാവിലെ 10 നും 12 നും ഇടയിലുളള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.കണ്ണൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രേംവില്ലയില്‍ സജീവ് പി.എന്‍ ജിന്‍ഷ എന്‍.എന്‍. ദമ്പതികളുടെ മകള്‍ ശ്രേയ സജീവാണ് വധു.കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും, സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നും പ്രവര്‍ത്തകരും ചടങ്ങുകളില്‍ സംബന്ധിച്ചു.