ജിയോ ഉപയോക്താക്കള്‍ക്ക് 100 ജിബി ക്ലൗഡ് സ്റ്റോറേജ് സജന്യമായി ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി. റിലയന്‍സിന്റെ 47-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി നിര്‍ണായക പ്രഖ്യാപനം നടത്തിയത്.വെല്‍ക്കം ഓഫര്‍ എന്ന നിലയിലാണ് ഉപയോക്താത്തള്‍ക്ക് 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് സേവനം നല്‍കുക.കഴിഞ്ഞ എട്ട് വര്‍ഷത്തിനുളളില്‍ ജിയോ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റ കമ്പനിയായി മാറിയെന്നും അംബാനി പറഞ്ഞു.
ജിയോ ഉപയോക്താക്കള്‍ പ്രതിമാസം ശരാശരി 30 ജിബി ഡാറ്റയാണ് ഉപയോഗിക്കുന്നത്. ജിയോ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ അവരുടെ ഫോണിലെ ഫോട്ടോയും വിഡീയോയും ഡോക്യുമെന്റ്സുകളും സൂക്ഷിക്കാനായി 100 ജിബി ക്ലൗഡ് സ്റ്റോറേജ് സൗകര്യം സൗജന്യമായി ലഭിക്കുമെന്നും അംബാനി വ്യക്തമാക്കി. ക്ലൗഡ് സ്റ്റോറേജ് സൗകര്യം ലഭ്യമാകുന്നതോടെ മെമ്മറി കുറവായതിനാല്‍ ഫോണ്‍ ഹാംഗ് ആവുന്നതുപോലെയുള്ള ഉപയോക്താക്കളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.