മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലേയ്ക്ക് വീണ്ടുമൊരു ദ്രാവിഡ് വരുന്നു. ക്രിക്കറ്റ് ലോകത്തിന്റെ പ്രിയതാരം രാഹുല്‍ ദ്രാവിഡിന്റെ മകന് സമിത് ദ്രാവിഡാണ് വീണ്ടുമൊരു ദ്രാവിഡ് യുഗത്തിന് തുടക്കം കുറിക്കാന്‍ എത്തുന്നത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കുന്ന ഓസ്ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരായ ഏകദിന, ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലാണ് സ്മിത് ദ്രാവിഡ് എത്തുന്നത്.
പേസ് ഓള് റൗണ്ടറായ സമിത് നിലവില്‍ കര്‍ണാടക ക്രിക്കറ്റ് അസോസേയിഷന്റെ മഹാരാജ ട്രോഫിയില്‍ മൈസൂരു വാരിയേഴ്സിനുവേണ്ടിയാണ് കളിക്കുന്നത്. ഈ വര്‍ഷമാദ്യം കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കര്‍ണാടക ചാമ്പ്യന്മാരായപ്പോള് സമിതിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. അടുത്തമാസം 21 മുതല്‍ പുതുച്ചേരിയിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര. 30 മുതലാണ് ചതുര്‍ദിന ടെസ്റ്റ് പരമ്പര തുടങ്ങുക. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.