തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട്ടെ ഇൻഷുറൻസ് ഓഫീസിൽ വൻതീപ്പിടിത്തം. രണ്ടുപേർ മരിച്ചതായി ഫയർഫോഴ്സ് വ്യക്തമാക്കി. ഓഫീസിലെ രണ്ടുജീവനക്കാരാണ് അപകടത്തിൽപെട്ടതെന്നാണ് സൂചന.
പാപ്പനംകോട്ടെ ന്യൂ ഇന്ത്യ ഇൻഷുറൻസിന്റെ ഓഫീസിലായിരുന്നു തീപ്പിടിത്തം. എന്താണ് തീപ്പിടിത്തത്തിന് കാരണം എന്നതിൽ വ്യക്തമല്ല. ഓഫീസ് പൂർണമായും കത്തിയനിലയിലാണ്. മരിച്ച ഒരാൾ സ്ഥാപനത്തിലെ ജീവനക്കാരിയും മറ്റൊരാൾ ഓഫീസിൽ സേവനത്തിനായി എത്തിയ ആളെന്നാണ് ലഭിക്കുന്ന വിവരം.
Your point of view caught my eye and was very interesting. Thanks. I have a question for you.