തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍
യൂത്ത് കോണ്‍ഗ്രസ് വൈ. പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് പരിക്ക്. ആക്രമണത്തില്‍ അബിന്‍ വര്‍ക്കിയുടെ തലയ്ക്കാണ് പരിക്കേറ്റത്.
നാല് പോലീസുകാര്‍ ഓടിച്ചിട്ടു തല്ലുകയായിരുന്നു. അപകടം ഉണ്ടായിട്ടും സമര മുഖത്ത് നിന്ന് മാറാന്‍ തയ്യാറാകാതെ നിന്ന അബിന്‍ വര്‍ക്കിയെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയി.
എഡിജിപി എംആര്‍ അജിത്കുമാറിനെതിരേയും പി ശശിക്കെതിരേയും ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.
ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് മൂന്നു നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലും മാര്‍ച്ചില്‍ അണിനിരന്നു.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.