കര്‍ണ്ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്ജുന് അടക്കമുള്ളവര്‍ക്കായി അടുത്ത ആഴ്ച തെരച്ചില്‍ പുനരാരംഭിക്കും. കാലാവസ്ഥ നിലവില്‍ അനുകൂലമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തിരച്ചില്‍ സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച കാര്‍വാര്‍ കളക്ടറേറ്റില്‍ ചേരുന്ന യോഗത്തിലുണ്ടാകും. തെരച്ചിലിനായുള്ള വലിയ ഡ്രഡ്ജര്‍ ഗോവ തുറമുഖത്ത് നിന്ന് ബുധനാഴ്ച പുറപ്പെട്ടേക്കുമെന്നും വിവരമുണ്ട്. ടഗ് ബോട്ടിലാണ് ഡ്രഡ്ജര്‍ കൊണ്ടുവരിക. ഗോവ തുറമുഖത്ത് നിന്ന് ഡ്രഡ്ജര്‍ ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് എത്താന്‍ 30 മുതല്‍ 40 മണിക്കൂര്‍ സമയം എടുക്കുമെന്നാണ് വിവരം. കഴിഞ്ഞ നാല് ദിവസം ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ പെയ്തിട്ടില്ല.