ഭര്‍ത്താവിന്റെ വിവാഹേതരബന്ധത്തില്‍ മനംനൊന്ത് ബെംഗളുരുവില്‍ യുവതി തീ കൊളുത്തി മരിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് ശ്രീഹരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹുളിമാവിനടുത്തുള്ള അക്ഷയ് നഗര്‍ സ്വദേശിനി അനുഷ (27) ആണ് മരിച്ചത്. ദമ്പതികള്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകനുമുണ്ട്. 5 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ശ്രീഹരിയെ അറസ്റ്റ് ചെയ്തത്.
ശ്രീഹരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് അനുഷയ്ക്ക് അറിയാമായിരുന്നെന്ന് കുടുംബം പറയുന്നു. എന്നാല്‍ ശ്രീഹരി മനസ്സ് മാറി തിരിച്ച് വരാന്‍ അനുഷ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്രീഹരി വിവാഹമോചനം ആവശ്യപ്പെട്ട് നിരന്തരം അനുഷയെ സമ്മര്ദ്ദത്തിലാക്കിക്കുമായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. അനുഷയും ശ്രീഹരിയും തമ്മില്‍ വഴക്കുണ്ടായപ്പോഴാണ് കന്നട സിനിമാ നടന് ദര്ശന് രണ്ട് ഭാര്യമാരാകാമെങ്കില്‍ തനിക്കുമാകാം എന്ന് ശ്രീഹരി പറഞ്ഞു. ഇത് കേട്ട അനുഷ ശുചിമുറിയില്‍ കയറി വാതിലടച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.