സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. മലപ്പുറം എസ്പി എസ് ശശിധരനെ വിജിലന്‍സിലേക്ക് മാറ്റി. മൂന്ന് ജില്ലകളുടെ ചുമതലയില്‍ കൊച്ചിയിലാണ് പുതിയ നിയമനം. സി എച്ച് നാഗരാജുവിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി നിയമിച്ചു. എ അക്ബര്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്തേക്കില്ലെന്നു അറിയിച്ചിരുന്നു. തുടര്‍ന്നാണ് സിഎച്ച് നാഗരാജുവിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി നിയമിച്ചത്. എ അക്ബറിനെ എറണാകുളം ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി.
മലപ്പുറത്തെ എട്ടു ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി. സ്പെഷ്യല്‍ ബ്രാഞ്ച്, മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, കൊണ്ടോട്ടി, നിലമ്പൂര്‍, താനൂര്‍, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിമാര്‍ക്കാണ് മാറ്റം. തൃശ്ശൂര്‍ ,കോഴിക്കോട് പാലക്കാട് ജില്ലകളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്.പരാതിക്കാരിയോട് അനാവശ്യമായി ഇടപെടല്‍ നടത്തി എന്ന് കണ്ടെത്തിയ പാലക്കാട് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി മണികണ്ഠനെതിരെയും നടപടിയുണ്ട്. താനൂര്‍ ഡിവൈഎസ്പി വി.വി ബെന്നിക്കും മാറ്റമുണ്ട്.
ആന്റി ടെററിസ്റ്റ് സ്ക്വാഡ് ഡിഐജി ആയിരുന്ന പുട്ട വിമലാദിത്യ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ആയി നിയമിച്ചു.എസ് ശ്യാം സുന്ദറിനെ സൗത്ത് സോണ്‍ ഐ.ജിയായി നിയമിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്നു ശ്യാം സുന്ദര്‍. ഹരിശങ്കറിനെ പോലീസ് ആസ്ഥാനത്തെ എഐജിയായി നിയമിച്ചു. ജെ ഹിമെന്ദ്രനാഥിനെ കോട്ടയം ക്രൈം ബ്രാഞ്ച് എസ്പി ആയി മാറ്റി നിയമിച്ചു. തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസിന് എറണാകുളം റേഞ്ച് ഡിഐജിയുടെ അധികചുമതല നല്കി.
Your point of view caught my eye and was very interesting. Thanks. I have a question for you.