ഡല്‍ഹി: അദാനി കമ്പനിക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡില്‍ അന്വേഷണമെന്ന് ആരോപണം. ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ച് ആണ് സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. നിഴല്‍ കമ്പനികളിലേക്ക് പണം നിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം. അദാനിയുമായി ബന്ധമുള്ള 5 ബാങ്ക് അക്കൗണ്ടുകള്‍ സ്വിസ് അധികൃതര്‍ മരവിപ്പിച്ചു.
എന്നാല്‍ ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ്ര് രംഗത്തെത്തി. അസംബന്ധമായ ആരോപണമാണിത്തെന്നും സ്വിസ് കോടതികളിലെ നടപടികളില്‍ അദാനിക്ക് പങ്കില്ലെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള നിഴല്‍ കമ്പനികളില്‍ മാധബി ബൂച്ചിന് നിക്ഷേപമുണ്ട് തുടങ്ങിയ ആക്ഷേപങ്ങളിലാകും അന്വേഷണം വന്നേക്കും.