കൊച്ചി: 2017 മാർച്ച് അഞ്ചിന് കൊച്ചിയിൽ നിന്ന് സി.എ വിദ്യാർഥിനിയായിരുന്ന പിറവം സ്വദേശിനി മിഷേൽ ഷാജിയെ കാണാതാകുകയും, മൃതദേഹം തൊട്ടടുത്ത ദിവസം കൊച്ചിക്കായലിൽ നിന്നും കണ്ടെത്തുകയും ചെയ്തസംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ പിതാവ് നൽകിയ ഹരജി ഹൈകോടതി തള്ളി.
അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈം ബ്രാഞ്ചിന് കോടതി നിർദേശം നൽകി. കാണാതായ ദിവസം വൈകുന്നേരം മിഷേൽ കലൂരിലെ പള്ളിയിലെത്തി മടങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. വൈകുന്നേരം 5.45 മുതല്‍ 6.12 വരെയുള്ള സമയങ്ങളിലെ ദൃശ്യങ്ങളായിരുന്നു ഇത്.
പള്ളിക്കകത്തു കയറിയ മിഷേല്‍ 20 മിനിറ്റ് പ്രാര്‍ഥിച്ചു. ശേഷം വേഗത്തില്‍ പുറത്തേക്ക് വരുകയും കുരിശ് പള്ളിക്ക് മുമ്പില്‍ പ്രാര്‍ഥിക്കുകയും ചെയ്തു. പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ മിഷേലിന്റെ മരണം ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്.