ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടുവിന്റെ പരാമര്‍ശത്തില്‍ നിയമനടപടിയുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി നമ്പര്‍ വണ്‍ ഭീകരവാദി എന്നാണ് രവ്നീത് ബിട്ടു പറഞ്ഞത്. ഇതേ തുടര്‍ന്ന് കേന്ദ്രമന്ത്രിക്കെതിരെ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. രാഹുല്‍ ഗാന്ധിക്കെതിരെ ഭീഷണി മുഴക്കിയ നാല് പേര്‍ക്കെതിരെ പരാതി നല്‍കിയെന്ന് അജയ് മാക്കന് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരായ കേന്ദ്രമന്ത്രിയുടെ അധിക്ഷേപ പരാമര്‍ശം. രാഹുല്‍ ഗാന്ധി ഇന്ത്യക്കാരനല്ലെന്നും രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണെന്നും രവ്നീത് സിംഗ് പറഞ്ഞിരുന്നു. യുഎസ് സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി സിഖുകാരെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രമന്ത്രിയുടെ അധിക്ഷേപം.
Your article helped me a lot, is there any more related content? Thanks!