തിരുപ്പതി ലഡുവില്‍ മുന്‍ സര്‍ക്കാര്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് ചന്ദ്രബാബു നായിഡു. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്ത് തിരുപ്പതി ലഡു നിര്‍മിച്ചിരുന്നത് നിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അമരാവതിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തിലായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. തിരുപ്പതി ക്ഷേത്രത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ തങ്ങള്‍ പരിശ്രമിക്കുകയാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
ക്ഷേത്രത്തില്‍ നല്കുന്ന ലഡുവില്‍ ജഗന്മോഹന് റെഡ്ഡി സര്‍ക്കാര്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ശ്രമിച്ചവരാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളെന്നെ് ചന്ദ്രബാബു നായിഡു പറഞ്ഞു. അന്നദാനത്തിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മയില് അവര്‍ വിട്ടുവീഴ്ചകള്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
Your point of view caught my eye and was very interesting. Thanks. I have a question for you.