പി വി അന്‍വര്‍ രാഷ്ട്രീയ എതിരാളികളുടെ പാവയായി പ്രവര്ക്കുകയാണെന്നും, പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണ് അന്‍വര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്.
പി വി അന്‍വറിന്റെ നീക്കത്തെ നേരത്തെ തന്നെ സംശയിച്ചിരുന്നു. ഒരു എം എല്‍ എ എന്ന നിലയ്ക്ക് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളില്‍ മികച്ച അന്വേഷണമാണ് നടത്തുന്നത്. പക്ഷേ അദ്ദേഹം അതിലൊന്നും തൃപ്തനല്ല എന്നാണ് വ്യക്തമാക്കുന്നത്. അദ്ദേഹം പാര്‍ട്ടിക്കും എല്‍ ഡി എഫിനും സര്‍ക്കാരിനും എതിരെയുള്ള കാര്യങ്ങളാണ് ഇന്നലേയും പറഞ്ഞിരുന്നത്.
പ്രതിപക്ഷത്തിന്റെ ശബ്ദമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. എന്താണ് അദ്ദേഹം ലക്ഷ്യമിടുന്നത് എന്ന് എല്ലാവര്ക്കും വ്യക്തമാണ്.
അന്‍വറിന്റെ ഉദ്ദേശം വ്യക്തമാണ്. എല്‍ ഡി എഫില്‍ നിന്നും അദ്ദേഹത്തിന് പുറത്തുപോവണം, അതിനുള്ള വഴി തുറക്കുകയാണ് അദ്ദേഹം ചെയ്തത്. ഇത് നേരത്തെ വ്യക്തമാണ്.
എല്‍ ഡി എഫില്‍ നിന്നും വിടും എന്നും നിയമസഭാ പാര്ട്ടിയോഗങ്ങളില് പങ്കെടുക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക് പലതരത്തിലുള്ള ചോദ്യങ്ങള്‍ ഉണ്ടാവും എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ല. വ്യക്തമായി എല്ലാ ആരോപണങ്ങള്‍ക്കും വ്യക്തമായ ഉത്തരമുണ്ട്.
പാര്‍ട്ടിക്കെതിരേയും ചിലനേതാക്കള്ക്കെതിരേയും സര്‍ക്കാരിനെതിരേയും ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാതരത്തിലും തള്ളിക്കളയുകയാണ്. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നേരത്തെ നിശ്ചയിച്ച അന്വേഷണത്തെ ബാധിക്കില്ല. അത് ശരിയായ വഴിയില്‍ തന്നെ മുന്നോട്ടേക്ക് പോവും. പാര്‍ട്ടിയേയും സര്‍ക്കാരിനേയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് അന്‍വര്‍ നടത്തുന്നത്. – മുഖ്യമന്ത്രി പറഞ്ഞു.