മുദ്രപ്പത്രങ്ങള്‍ മൂന്നാഴ്ചയ്ക്കകം ലഭ്യമാക്കണമെന്ന് ഉത്തരവുമായി ഹൈക്കോടതി. 50 രൂപയുടെ ആറുലക്ഷം മുദ്രപ്പത്രങ്ങള്‍ ലഭ്യമാക്കാനും കെട്ടിക്കിടക്കുന്ന 20 രൂപയുടെ മുദ്രപ്പത്രങ്ങള്‍ പുനര്‍മൂല്യനിര്‍ണയം നടത്തി വിതരണം ചെയ്യാനുമാണ് ഉത്തരവ്. സ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഉത്തരവിട്ടത്.
മുദ്രപ്പത്രക്ഷാമത്തില്‍ നടപടി ആവശ്യപ്പെട്ട് മലപ്പുറം ചേളാരി സ്വദേശി നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് നിര്‍ദേശം. നാസിക് സെന്‍ട്രല്‍ സെക്യൂരിറ്റി പ്രസില്‍ ആറുലക്ഷം മുദ്രപ്പത്രങ്ങള്‍ വിതരണത്തിന് തയ്യാറാണെന്നും ക്ഷാമം പരിഹരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി. നൂറുരൂപയുടെ 9,37,646 മുദ്രപ്പത്രങ്ങള്‍ ജൂണ്‍ ഒന്നുമുതല്‍ വെണ്ടര്‍മാര്‍ക്ക് വിതരണം ചെയ്തതായി സര്‍ക്കാര്‍ അറിയിച്ചു.