കെ.ആർ.ഗോകുൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മ്ലേച്ചൻ’ ചിത്രീകരണം ആരംഭിച്ചു. വിനോദ് രാമൻ നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന് കൊച്ചിയിലാണ് തുടക്കമിട്ടിരിക്കുന്നത്. കാക്കനാട് യൂത്ത് ഹോസ്റ്റലിലാണ് ചിത്രീകരണം.
സ്പുട്നിക് ഫിലിംസിൻ്റെ ബാനറിൽ സിൻജോ ഒറ്റത്തൈക്കൽ, അഭിനയ് ബഹുരു പി, പ്രദുൽഹെ ലോഡ്, വിനോദ് രാമൻ നായർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഗായത്രി സതീഷാണ് നായിക. ഏറെ വിജയം നേടിയ ഗോളം എന്ന സിനിമയിൽ നായികയായി തിളങ്ങിയ നടിയാണ് ഗായത്രി.
ഗുരു സോമസുന്ദരം ഹരീഷ് കണാരൻ, കലാഭവൻ ഷാജോൺ, ആശാ ശരത്ത്, ശ്രുതി ജയ്ൻ, ആദിൽ ഇബ്രാഹിം, അജീഷ് ജോസ്, ഫൈസൽ. ശ്രീകാന്ത്,പൊന്നമ്മ ബാബു, ആമി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.