തിരുവനന്തപുരം: മന്ത്രിമാറ്റ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി പി സി ചാക്കോ. പൂനെയില്വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. മന്ത്രിമാറ്റം സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാട് പവാറിനെ അറിയിക്കുകയായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.
എന്‍സിപി 14ന് നടത്താനിരുന്ന സംസ്ഥാന നേതൃയോഗം മാറ്റി വെച്ചതായി അറിയിപ്പ് നല്കി. എംഎല്‍എ മാരുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം മാറ്റിവെച്ചതെന്നാണ് പുറത്തു വരുന്ന വിവരം.
എന്‍സിപി മന്ത്രിമാറ്റ തര്‍ക്കത്തില്‍ എ കെ ശശീന്ദ്രനെയാണ് സ്റ്റേറ്റ് കൗണ്‍സില്‍ അനുകൂലിച്ചത്. ശരദ് പവാറിന് അയച്ച കത്തില്‍ ഭൂരിപക്ഷം അംഗങ്ങളും ശശീന്ദ്രന് അനുകൂലമായാണ് ഒപ്പിട്ടത്.
എ കെ ശശീന്ദ്രന് തന്നെ മന്ത്രിയായി തുടരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രന്, തോമസ് കെ തോമസ് എംഎല്‍എ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.