തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ മലപ്പുറം ജില്ലയെ സംബന്ധിച്ച് നടത്തിയ വിവാദ പരാമർശത്തിലെ വിശദാംശങ്ങൾ തേടി ഗവർണർ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചത് തടഞ്ഞ് മുഖ്യമന്ത്രി. സര്‍ക്കാറിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും രാജ്ഭവനിൽ ഹാജരാകി മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. ഡി.ജി.പിക്കൊപ്പം രാജ്ഭവനിലെത്തി കാര്യങ്ങൾ വിശദീകരിക്കാനായിരുന്നു നിർദേശം.
മലപ്പുറം ജില്ലയിൽ സ്വർണക്കടത്തിലൂടെയും ഹവാല ഇടപാടിലൂടെയും പണമെത്തുന്നതായും ഈ പണം ദേശവിരുദ്ധപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും ‘ദ ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. വിവാദമായതോടെ ഇതു മുഖ്യമന്ത്രി നിഷേധിക്കുകയും ‘ദ ഹിന്ദു’ ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു.
എന്നാൽ, അഭിമുഖത്തിലെ വെളിപ്പെടുത്തലിൽ വിശദീകരണം തേടി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇതിനെതുടർന്നാണ് ചീഫ് സെക്രട്ടറിയോട് ഇന്ന് വൈകീട്ട് നാലിന് രാജ്ഭവനിലെത്തി വിവരങ്ങൾ വിശദീകരിക്കാൻ നിർദേശിച്ചത്.