കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഗെയിമിങ്, ഇന്ററാക്ടീവ് എന്റ്റര്‍റ്റേന്‍മന്റ്റ് പ്ലാറ്റ്ഫോമായ വിന്‍സോ ജീവനക്കാര്‍ക്കായുള്ള ഓഹരി തെരഞ്ഞെടുക്കല്‍ പദ്ധതിയിലെ (ഇഎസ്ഒപി) ബൈബാക്കിന്റെ നാലാം ഘട്ടം പൂര്‍ത്തിയാക്കി. കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും കാലാവധിയുള്ളവര്‍ക്കാണ് ഇതിന് അവസരം ലഭിച്ചത്.
വിന്‍സോയുടെ തൊഴില്‍ സേനയുടെ 30 ശതമാനം വരുന്ന അര്‍ഹരായ ജീവനക്കാര്‍ക്ക് അവരുടെ ഇഎസ്ഒപി ലിക്വിഡേറ്റു ചെയ്യാന്‍ ഇത് അവസരമൊരുക്കി. ആഗോള സാങ്കേതികവിദ്യ ഉല്പന്ന രംഗത്തുള്ളവരെ ആകര്‍ഷിക്കാനും നിലനിര്‍ത്താനുമുള്ള വിന്‍സോയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഈ തിരികെ വാങ്ങല്‍ പദ്ധതി.
ഈ രംഗത്തെ ജിഎസ്ടി 400 ശതമാനം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ സന്തുലനം പാലിക്കാനുള്ള നീക്കങ്ങള്‍ തുടരവെ ഈ നീക്കത്തിനു വളരെയധികം സവിശേഷതയുണ്ട്.
2021-ലും 2023-ലുമായി മൂന്നു ഇഎസ്ഒപി ബൈബാക്കുകളാണ് ഇതിനു മുന്‍പു വിന്‍സോ നടത്തിയിട്ടുള്ളത്. മഹാമാരിക്കു ശേഷമുള്ള കാലത്ത് സാങ്കേതികവിദ്യ കമ്പനികളിലെ ആഗോള ലേഓഫുകള്ക്കിടെ പ്രൊഫഷണലുകള്‍ക്ക് താങ്ങായത് ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികളാണ്. അതേ സമയം ജിഎസ്ടിയിലെ കുത്തനെയുളള ഉയര്‍ച്ച വിദേശ പ്രത്യക്ഷ നിക്ഷേപങ്ങളില്‍ ഗണ്യമായ ഇടിവിന് ഇടയാക്കി.
ഈ വെല്ലുവിളികള്‍ക്കിടയിലും വിന്‍സോ ആഗോള തലത്തില്‍ മല്സരക്ഷമരായ സാങ്കേതികവിദ്യാ പ്രൊഫഷണലുകളെ വിജയകരമായി ആകര്‍ഷിക്കുകയും അത്യാധുനിക സാങ്കേതികവിദ്യ ഇന്ത്യയില്‍ തയ്യാറാക്കാന്‍ വഴിയൊരുക്കുകയും അത് കയറ്റുമതി നടത്തുകയും ചെയ്തു.
ഇന്ത്യ ഗെയിമിങ് മാര്‍ക്കറ്റ് റിപോര്‍ട്ട് 2024 പ്രകാരം പേ-ടു-പ്ലേ മേഖല വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ 90 ശതമാനവും ആകര്‍ഷിക്കുകയുണ്ടായി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഐഐടി, ഐഐഎം പോലുളള മുന്‍നിര സ്ഥാപനങ്ങളില്‍ നിന്ന് ഉന്നത കഴിവുള്ളവരെ ആകര്‍ഷിക്കുന്നതിലും നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു.
സങ്കീര്‍ണമായ കഴിവുകള്‍ ആവശ്യമുളള പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഗെയിമിങ് മേഖല ഗണ്യമായ തോതില്‍ പ്രൊഫഷണലുകളുടെ അപര്യാപ്തത നേരിടുന്നുണ്ട്. സവിശേഷമായ മൈക്രോ ട്രാന്സാക്ഷന് മാതൃകയില്‍ വിവിധ ഗെയിമുകള്‍ക്കായുള്ള സംവിധാനം വിന്‍സോ വികസിപ്പിച്ചിട്ടുണ്ട്.
പുറത്തു നിന്നുള്ള ക്രിയേറ്റര്‍മാര്‍ വികസിപ്പിച്ച 100 കാഷ്വല്‍ ഗെയിമുകള്‍ ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിക്കുന്ന കാഴ്ചപ്പാടും മുന്നോട്ടു കൊണ്ടു പോകുകയാണ്. ഈ നീക്കത്തിനായി ഉന്നത കഴിവുകളുള്ള നിരവധി പേരെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിന്‍സോ തങ്ങളോടു ചേര്‍ത്തത്.
കഴിവുള്ളവരാണ് തങ്ങളുടെ ഏറ്റവും വലിയ ആസ്തിയെന്ന് വിന്‍സോ സ്ഥാപകരായ സൗമ്യ സിങ് റത്തോറും പാവന് നന്ദയും ചൂണ്ടിക്കാട്ടി. ഇത്തവണത്തെ ഇഎസ്ഒപി ബൈബാക്ക് പുതുമകള്‍ ആഘോഷിക്കാനുളള തങ്ങളുടെ പ്രതിബദ്ധത കൂടിയാണു വിളിച്ചോതുന്നത്. ഗെയിമിങ് രംഗം വെല്ലുവിളികള്‍ നേരിടുമ്പോഴും, പ്രത്യേകിച്ച് അടുത്ത കാലത്തെ നികുതി മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ സംഘത്തെ പിന്തുണക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുമായിരിക്കും കൂടുതല്‍ ശ്രദ്ധ ചെലുത്തുക.
ഇപ്പോള്‍ ഇന്ത്യയ്ക്ക് 1 ശതമാനം മാത്രം പങ്കുള്ള 300 ബില്യണ്‍ ഡോളറിന്റെ ആഗോള വിപണിയില്‍ മുന്നിലെത്തുകയെന്ന ലക്ഷ്യവുമായി പുതുമകള്‍ അവതരിപ്പിക്കും. ഇന്ത്യയുടെ കഴിവുകളുടെ പശ്ചാത്തലത്തില്‍ ഗെയിമിങ് രംഗത്ത് ദീര്‍ഘകാല സാധ്യതകളാണുള്ളത്.
ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ച ആഗോള കണ്‍സ്യൂമര്‍ ടെക് കമ്പനിയാണ് തങ്ങള്‍ വളര്‍ത്തിയെടുക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഓണ്‍ലൈന്‍ ഗെയിമിങ് വിപണിയുടെ 35 ശതമാനം നേടിക്കൊണ്ട് കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ വിന്‍സോ തങ്ങളുടെ ഉപഭോക്തൃനിര 200 ദശലക്ഷമാക്കി വളര്‍ത്തിയിട്ടുണ്ട്.