പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ അസിസ്റ്റന്റ് സര്ജന് ഡോ. വിനീതിനെ സസ്പെന്‍ഡ് ചെയ്തു. കരുവാറ്റ സ്വദേശിനി വിജയശ്രീയാണ് ഡോ. വിനീതിനെതിരെ അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്.
വിജയശ്രീയുടെ സഹോദരിയുടെ ശസ്ത്രക്രിയക്ക് പന്ത്രണ്ടായിരം രൂപ ഡോ വിനീത് ആവശ്യപ്പെട്ടെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.ഡോ വിനീതുമായുള്ള ഫോണ്‍ സംഭാഷണ ശബ്ദരേഖയും വിജയശ്രീ ആശുപത്രി സൂപ്രണ്ടിന് പരാതിയോടൊപ്പം നല്‍കിയിരുന്നു.
പണം നല്കാത്തതിനാല് ശസ്ത്രക്രിയയ്ക്കായുള്ള തീയതി നീട്ടി വച്ചതായും മറ്റൊരു ഡോക്ടറെ സമീപിച്ച് ശസ്ത്രക്രിയ നടത്തിയതായും വിജയശ്രീയുടെ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. പരാതി നല്കി രണ്ടാഴ്ച കഴിഞ്ഞും ഒരു വകുപ്പ് തല അന്വേഷണത്തിന് സുപ്രണ്ട് തയ്യാറായിട്ടില്ലെന്ന വാദവും പരാതിയില്‍ ഉന്നയിച്ചിരുന്നു.