കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ സന്ദര്‍ശനം നടത്തിയവരെയാണ് ചോദ്യം ചെയ്യുക. ഹോട്ടലില്‍ എത്തിയവരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍.
ഓം പ്രകാശിനെ കാണാനായി ഹോട്ടല്‍ മുറിയില്‍ എത്തിയെന്ന ആരോപണത്തില്‍ നടന് ശ്രീനാഥ് ഭാസിയെയും നടി പ്രയാഗ മാര്‍ട്ടിനെയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. കൊച്ചി എളമക്കര സ്വദേശി ബിനു ജോസഫ് ആണ് താരങ്ങളെ ഹോട്ടലില്‍ എത്തിച്ചത് എന്നാണ് പൊലീസ് കണ്ടെത്തല്‍. ചോദ്യം ചെയ്യലില്‍ പ്രയാഗ മാര്‍ട്ടിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തും. ശ്രീനാഥ് ഭാസിയുടെ മൊഴികളിലില്‍ പൊരുത്തക്കേടുകളുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.