ന്യൂഡല്‍ഹി: ആം ആദ്മി ജനങ്ങളെ സേവിക്കുന്നതില്‍ പിന്തുടരുന്നത് രാമ രാജ്യമെന്ന ആശയമാണെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാള്. ഈസ്റ്റ് ഡല്‍ഹിയിലെ മയൂര്‍ വിഹാറില്‍ നടന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ഒരു കുട്ടിക്കും വിദ്യാഭ്യാസമില്ലാതിരിക്കുകയോ ഒരു പൗരനും ശരിയായ ചികിത്സ നിഷേധിക്കപ്പെടുകയോ ഉണ്ടാകില്ലെന്നതാണ് രാമ രാജ്യത്തിന്റെ ആശയമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെയും ഹിന്ദുത്വത്തിന്റെയും ആശയങ്ങള്‍ പ്രതിഫലിക്കുന്ന ശ്രീരാമന്റെ ജീവിതത്തില്‍ നിന്നും നമുക്ക് ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്. ഈ പാഠങ്ങള്‍ നമ്മള് നമ്മുടെ കുട്ടികളിലേക്കും പകര്‍ന്നു നല്‍കണം,’ .
രാമ രാജ്യമെന്ന ആശയമാണെന്ന് എല്ലാവര്ക്കും തുല്യ നീതി ഉറപ്പാക്കുന്ന ശ്രീരാമന്റെ ആശയം പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമരാജ്യം സ്ഥാപിക്കുന്നതില്‍ ശ്രീരാമന് നിരവധി പ്രതിസന്ധികളെ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അതിഷി പറഞ്ഞിരുന്നു.