ആലപ്പുഴ: നവരാത്രി ആഘോഷ പരിപാടികൾ കണ്ടുകൊണ്ടിരിക്കെ കലവൂര്‍ പ്രീതീകുളങ്ങരയില്‍ പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് യുവാവ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
ശനിയാഴ്ച പരിപാടികള്‍ കണ്ടുകൊണ്ട് കസേരയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ പുറകില്‍ നിന്ന് യുവാവ് ബഹളം വെച്ചതിനെത്തുടർന്ന് യുവാവിനോട് മാറിനില്ക്കാന് പെൺകുട്ടി ആവശ്യപ്പെട്ടിരുന്നു. പിന്നീട് അസ്വഭാവികത തോന്നിയ പെൺകുട്ടി മുടിയില്‍ പിടിച്ചു നോക്കിയപ്പോഴാണ് മുറിച്ചതായി മനസ്സിലായത്.
യുവാവിന്റെ വീട്ടുകാരും പെൺകുട്ടിയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിലുള്ള വിരോധമാണോ ആക്രമണത്തിലേക്ക് നയിച്ചതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. യുവാവ് ഇപ്പോള്‍ ഒളിവിലാണ്.