ഇടുക്കി : തൊടുപുഴ വെങ്ങല്ലൂരില്‍ ഇടുക്കി എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് സ്പെഷൽ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടു കിലോയിലേറെ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയായ ബംഗാള്‍ സ്വദേശി പിടിയില്‍. ഇയാളുടെ കൈവശം 2.100 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.ബി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ഇടുക്കി എക്സൈസ് ആസ്ഥാനത്ത് എത്തിച്ചശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.