കൊച്ചി: ചോറ്റാനിക്കരയില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടനാട് സെന്റ് മേരീസിലെ അധ്യാപകന് രഞ്ജിത്ത് ഭാര്യ രശ്മി മക്കളായ ആദി, ആദിയ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടില്‍ നിന്നും ശബ്ദം കേള്‍ക്കാത്തതിനാല്‍ അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യത ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
നാല് പേരുടേയും മൃതദേഹം മെഡിക്കല്‍ കോളേജിന് വൈദ്യപഠനത്തിന് വിട്ടു നല്‍കണമെന്ന് എഴുതിയ കുറിപ്പ് സ്ഥലത്ത് നിന്നും കണ്ടെത്തി.
രശ്മി പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിലെ അധ്യാപികയാണ്. മക്കളായ ആദി, ആദിയ എന്നിവര്‍ ഇതേ സ്കുളിലെ വിദ്യാര്‍ത്ഥികളാണ്. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.